കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരുനാഗപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ഓഫീസിന് മുന്നിൽ ധർണ നടത്തി. .പുതുതായി നിർമ്മിച്ച ഓഫീസും വിശ്രമമുറിയും തുറന്നു നൽകുക, തകരാറിലായ ഇ.ടി.എമ്മുകൾ ശരിയാക്കി നൽകുക, ഗാരേജിലേക്കാവശ്യമായ ടൂൾസും ഉപകരണങ്ങളും ലാഭ്യമാക്കുക, ഗാരേജും പരിസരവും വൃത്തിയാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. യൂണിയൻ ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ജി.വിനീത് അദ്ധ്യക്ഷനായി. പ്രവീൺബാബു സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹരിലാൽ സി.ഐ.ടി.യു ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.ദിവാകരൻ, സെക്രട്ടറി എ.അനിരുദ്ധൻ, യൂണിയൻ ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ, ആർ.സോമരാജൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
: