അഞ്ചൽ: ശബരിഗിരി ഇംഗ്ലീഷ് സ്കൂളിന്റെ 45-ാമത് വാർഷികാഘോഷങ്ങൾ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. ചലച്ചിത്ര താരം അനിൽ മത്തായി സ്കൂൾ സുവനീർ പ്രകാശനം ചെയ്തു. ശബരിഗിരി എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, കവി അനീഷ് കെ.അയിലറ, പുനലൂർ ശബരിഗിരി സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, മാനേജർ സുല ജയകുമാർ, ഡോ. ഷമീർ സലാം, സ്കൂൾ പ്രിൻസിപ്പൽ ബി. ആശ, നിലമേൽ ശബരിഗിരി ന്യൂ ജനറേഷൻ സ്കൂൾ പ്രിൻസിപ്പൽ മേഴ്‌സി ജോസഫ്, ശബരിഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.എസ്. ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് ഗേൾ ഇനാറ അൻസാരി സ്വാഗതവും മിന ഫാത്തിമ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും നടന്നു.