a

കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ ജ്വാല കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ബേബിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ജി.അജിത്ത് അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.നാസർ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം ബി.ശങ്കരനാരായണപിള്ള, മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതി അംഗം പൊന്നമ്മ മഹേശൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വിക്രം, മുൻ മണ്ഡലം പ്രസിഡന്റ് പി.ലിസ്റ്റൺ, ജിഷ്ണു കൂട്ടിക്കട, റാഫേൽ കുര്യൻ, ലീനാ ലോറൻസ്, വിപിൻ ജോസ് ശ്രീജാ രഞ്ജിത്, ആതിര രെഞ്ചു, സുധീർ കൂട്ടുവിള, മയ്യനാട് സംഗീത്, ബോബൻ പുല്ലിച്ചിറ, വഹാബ്, നാസിമുദീൻ എന്നിവർ സംസാരിച്ചു.