dharnna-

കൊല്ലം: പെൻഷൻ പരിഷ്കരിക്കുക, തടഞ്ഞുവച്ച ഡി.എ തിരിച്ചു നൽകുക, പെൻഷൻ കേരളാ ബാങ്ക് നേരിട്ട് നടത്തുക, 15 ശതമാനം ഇടക്കാലാശ്വാസം നൽകുക, മെഡിക്കൽ ഇൻഷ്വറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കേരളാ ബാങ്ക് സി.പി.സിക്ക് മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ സെക്രട്ടറി എൻ.ഓമനക്കുട്ടൻ സ്വഗ്രതം പറഞ്ഞു. ഡി.സി.സി സെക്രട്ടറി സൂരജ് രവി, എ.കെ.ബി.ഇ.എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എസ്.സുനിൽകുമാർ, അസാസിയേഷൻ ജില്ലാ സെക്രട്ടറി ഡി.സുജാതൻ, സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട്, ഡേവിഡ് കുട്ടി, ബി.ബിജു ശിവശങ്കരൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. എസ്.വിജയൻ പിള്ള നന്ദി പറഞ്ഞു.