കൊല്ലം: കയർ തൊഴിലാളി ക്ഷേമ​നിധി ബോർഡിൽ അംഗ​ത്വ​മുള്ള തൊഴി​ലാ​ളി​ക​ളുടെ മക്കൾക്ക് 2023​-24 വർഷത്തെ ഡിഗ്രി, പ്രൊഫ​ഷ​ണൽ കോഴ്‌സു​ക​ളി​ലേ​ക്കുള്ള വിദ്യാഭ്യാസ ധന​സ​ഹാ​യ​ത്തിന് അപേക്ഷ സ്വീ​ക​രി​ക്കാനു​ളള സമ​യ​പ​രിധി 31 വരെ ദീർഘി​പ്പി​ച്ചു. അംഗ​ത്വ​മെ​ടുത്ത് 2023 മേയ് 31 നു രണ്ടു വർഷം പൂർത്തീ​ക​രിച്ച് കുടി​ശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴി​ലാ​ളി​കളുടെ മക്കൾക്കാണ് അർഹ​ത​യു​ള​ള​ത്. കേരളത്തിലെ ഗവ. അംഗീ​കൃത സ്ഥാപ​ന​ങ്ങ​ളിലെ സർക്കാർ അംഗീ​കൃത ഫുൾടൈം കോഴ്‌സു​ക​ളിൽ ഡിഗ്രി, പി.​ജി, പ്രൊഫ​ഷ​ണൽ കോഴ്‌സു​കൾ, പോളി​ടെ​ക്‌നിക്, എൻജിനീ​യ​റിം​ഗ്, മെഡി​സിൻ, അഗ്രി​കൾച്ചർ, നഴ്‌സിം​ഗ്, പാരാമെഡി​ക്കൽ കോഴ്‌സു​ക​ളിൽ ഉപ​രി​പ​ഠനം നട​ത്താനാണ് ധന​സ​ഹായം അനു​വ​ദി​ക്കു​ന്ന​ത്. കയർ തൊഴി​ലാളി ക്ഷേമ​നിധി ബോർഡിന്റെ എല്ലാ ഓഫീ​സു​ക​ളിലും 31 വരെ അപേക്ഷ സ്വീ​ക​രി​ക്കുമെന്ന് ചീഫ് എക്‌സി​ക്യു​ട്ടീവ് ഓഫീ​സർ അറി​യി​ച്ചു.