perayam

പേരയം: പേരയം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പേരയം പഞ്ചായത്തിൽ ദേശസാത്കൃത ബാങ്കിന്റെ ബ്രാഞ്ച് അനുവദിപ്പിക്കാൻ ശ്രമം തുടരുമെന്ന് എം.പി. അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.ഷേർളി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലത ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആലീസ് ഷാജി, ബിനോയി ജോർജ്ജ്, പി.രമേശ് കുമാർ ,രജിതകുമാരി, വിനോദ് പാപ്പച്ചൻ, വൈ.ചെറുപുഷ്പം, ബി.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ജി.ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.