uto-arrest

കൊല്ലം: ഓട്ടോറിക്ഷയിൽ നിന്ന് സ്പീക്കറും പേഴ്‌സും മോഷ്ടിച്ചയാൾ പിടിയിൽ. മുണ്ടയ്ക്കൽ, മുൻസിപ്പൽ കോളനിയിൽ മുത്തുകൃഷ്ണൻ (28) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 10ന് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന നന്ദു എന്നയാളുടെ ഓട്ടോറിക്ഷയിൽ നിന്നാണ് സ്പീക്കറും ഡാഷ്‌ബോർഡിൽ സൂക്ഷിച്ചിരുന്ന പേഴ്‌സും മോഷ്ടിച്ച് പ്രതി രക്ഷപ്പെട്ടത്. തുടർന്ന് ഓട്ടോയുടെ ഉടമയായ നന്ദു ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു.കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷബ്‌ന, എം.ജി.അനിൽ, എസ്.സി.പി.ഒ സജില, സി.പി.ഒ ജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.