നീണ്ടകര: കണ്ണാട്ടുകുടി ശ്രീമഹാദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മകരം തിരുവാതിര മഹോത്സവം നാളെ ആരംഭിക്കും. 23ന് സമാപിക്കും. ഇന്ന് വൈകിട്ട് 4.30ന് തങ്ക അങ്കി ഘോഷയാത്ര തെക്കുംഭാഗം നടയ്ക്കാവ് ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. കണ്ണാട്ടുകുടി മൂല കുടുംബ ക്ഷേത്രമായകുട്ടിനഴികം കളരിയിൽ നിന്ന് വൈകിട്ട് 6ന് തങ്ക അങ്കി ഘോഷയാത്രയോടൊപ്പം കൊടിക്കയറും കൊടിക്കൂറയും എഴുന്നള്ളത്ത് താലപ്പൊലിയോടെയും വാദ്യമേളങ്ങളോടെയും കണ്ണാട്ടുകുടി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. നാളെ രാവിലെ 6.50കഴികെ 7.30നകം ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരരു മോഹനരരുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറും. തോറ്റംപാട്ട്, അന്നദാനം, തങ്ക അങ്കി ചാർത്തി ദീപാരാധന, ദേവീ ശോഭായാത്ര എന്നിവ ഉണ്ടായിരിക്കും. 17ന് പകൽ 10.30 കഴികെ 11.30നകം ശ്രീകൃഷ്ണ ക്ഷേത്ര പുന:പ്രതിഷ്ഠയും സമൂഹ അന്നദാനവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. തിരു: ഉത്സവത്തോടനുബന്ധിച്ച് സമൂഹ അന്നദാനം, കലാപരിപാടികൾ, ദേവീ തിരു കല്യാണം, പള്ളിവേട്ട എന്നിവ നടക്കും. 23ന് വൈകിട്ട് വമ്പിച്ച കെട്ടുകാഴ്ചയും തിരു: ആറാട്ടോടും കൂടി ഈ വർഷത്തെ മകരം തിരുവാതിര മഹോത്സവം സമാപിക്കും. മകരം തിരുവാതിര മഹോത്സവവും ശ്രീകൃഷ്ണ ക്ഷേത്ര പുന:പ്രതിഷ്ഠയും വിജയിപ്പിക്കണമെന്ന് ക്ഷേത്രയോഗം ഭാരവാഹികൾ അറിയിച്ചു.