
കൊല്ലം: കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൃദ്ധജനങ്ങൾക്കുള്ള കട്ടിൽ വിതരണം പദ്ധതിയുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. വടക്കേവിള കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10നി നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനായി.
യോഗത്തിൽ സറ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഗീതാകുമാരി, എസ്.ജയൻ, സജീവ് സോമൻ, സുജകൃഷ്ണൻ എ.സവിതാദേവി, ഡിവിഷൻ കൗൺസിലർ നസീമ ഷിഹാബ്, കൗൺസിൽ അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.