vvvv
കരിങ്ങന്നൂർ ഗവ. യു.പി സ്കൂളിന് കരിങ്ങന്നൂർ റസി.അസോസിയേഷൻ നൽകുന്ന സമ്മാനങ്ങൾ സ്കൂൾ പ്രധമാദ്ധ്യാപികയായ ബി.ശ്രീകല‌, ലൈബ്രറി എക്സിക്യുട്ടീവ്‌ അംഗം അഡ്വ.ജയന്തിദേവിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

ഓയൂർ: കരിങ്ങന്നൂർ ഗവ. യു.പി സ്കൂളിലെ അസംബ്ലി ഹാളിലേക്ക്‌ ആവശ്യമായ ഫാനുകളും ലൈറ്റുകളും സമ്മാനിച്ച്‌ റസിഡന്റ്‌ അസോസിയേഷൻ ലൈബ്രറി ഭാരവാഹികൾ. സ്കൂൾ പ്രധമാദ്ധ്യാപികയായ ബി.ശ്രീകല‌, ലൈബ്രറി എക്സിക്യുട്ടീവ്‌ അംഗം അഡ്വ.ജയന്തിദേവിയിൽ നിന്ന് ഫാനുകളും ലൈറ്റുകളും ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ്‌ അഡ്വ.നെസിൻ ശ്രീകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ലൈബ്രറി പ്രസിസന്റ്‌ കെ.മുരളീധരൻ, സെക്രട്ടറി രാജശേഖരൻ നായർ, എക്സിക്യുട്ടീവ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി സന്ധ്യാമോഹൻ നന്ദി പറഞ്ഞു.