
കൊല്ലം: മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ്, സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ 'ബുധനെ അടുത്തറിയാൻ 'എന്ന പരിപാടി സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂളിലെ ബഹിരാകാശ ഗവേഷക താത്പര്യമുള്ള കുട്ടികൾ ഒന്നിച്ച് ടെലിസ്കോപ് നിർമ്മിച് ബുധൻ ഗ്രഹത്തെ അടുത്ത് കണ്ടു. സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹമായ ബുധനെ കാണാൻ ഏറ്റവും അനുയോജ്യമായ സമയമായ കഴിഞ്ഞ ദിവസം വൈകിട്ട് 6:30 മുതൽ 7:30വരെയുള്ള സമയത്താണ് കുട്ടികൾ വാന നിരീക്ഷം നടത്തിയത്. സയൻസ്,സോഷ്യൽസയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉബുണ്ടു സ്റ്റെലേറിയം 23.4 സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സ്കൂൾ ഐ.ടി ലാബിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബുധനെ കാണാനുള്ള അവസരവും ഒരുക്കിയിരുന്നു.