arivu

കൊല്ലം : മാനവികതയുടെ ആചാര്യനാണ് ശ്രീനാരായണ ഗുരുവെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ ഡോ. പി.എം. മുബാറക് പാഷ പറഞ്ഞു. അറിവ് ത്രൂ ദി സോൾ ഒഫ് ഗുരുവിന്റെ രണ്ടാമത് ശ്രീനാരായണ ഗുരു സാഹിത്യോത്സവത്തിന് മുന്നോടിയായി സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കുള്ള കലാ സാഹിത്യ മത്സരം കൊല്ലം വടക്കേവിള എസ്.എൻ പബ്ലിക് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവ് പ്രസിഡന്റ് ബി. സജൻലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ, ഡോ. അജയൻ പനയറ, അറിവ് ജനറൽ സെക്രട്ടറി ജി.ഹസ്താമലകൻ, എസ്. സുധീശൻ, എം.ആർ. ഷാ, അറിവരങ്ങ് കലാമഠം കൺവീനർ പ്രിൻസി പ്രസാദ് എന്നിവർ സംസാരി​ച്ചു. ഡിബേറ്റ് മത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജിലെ ആഷിഷ് കെ.ഷിന്റു, ഡോണമേരി കുര്യൻ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. കൊട്ടിയം എസ്.എൻ പോളി ടെക്‌നിക്‌ കോളജിലെ മീനാക്ഷി, അസിയ എന്നിവരടങ്ങിയ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു.