pension
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ എഴുകോൺ യൂണിറ്റ് വാർഷികം കെ. എസ്. എസ്. പി. യു. ജില്ലാ പ്രസിഡൻ്റ് പി. ചന്ദ്രശേഖരപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ എഴുകോൺ യൂണിറ്റ് വാർഷികം

കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖരപ്പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.വി.സുധർമ്മ അദ്ധ്യക്ഷയായി.പി.ജി.സത്യരാജ് അനുശോചന സന്ദേശവും

പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി എൻ. രാജശേഖരൻ ഉണ്ണിത്താൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ ജോ.സെക്രട്ടറി ജെ.ചെന്താമരാക്ഷൻ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ. സുധീന്ദ്രൻ ചികിത്സാധനസഹായങ്ങൾ വിതരണം ചെയ്തു.

യൂണിറ്റ് സെക്രട്ടറി സി.ശ്യാംകുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ ആർ.സജികുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലർമാരായ എം.കെ.തോമസ്, അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, ബ്ലോക്ക് ജോ.സെക്രട്ടറി കെ.ശശിധരൻ, വനിതാവേദി ബ്ലോക്ക് കൺവീനർ എൻ.കനകമ്മ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ജി.മോഹൻലാൽ, കെ.ശാർങധരൻ, ടി.കെ. ശശിധരൻ, ജി.സുന്ദരേശൻ, വി. പ്രകാശ്, എ.വേണുഗോപാലൻ നായർ, ആർ.സുബ്രഹ്മണ്യൻ, എൻ.വിലാസിനി, എസ്. ഋഷീകേശൻ നായർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എ.വേണുഗോപാലൻ നായർ (പ്രസിഡന്റ്), പി.ജി.സത്യരാജ് (സെക്രട്ടറി), എസ്. അനിരുദ്ധൻ (ട്രഷറർ).