കൊല്ലം: പരവൂരിൽ 1923ൽ ശ്രീനാരായണ ഗുരു തുടക്കം കുറിച്ച എസ്.എൻ.വി.ജി.എച്ച്.എസ് നൂറിന്റെ നിറവിൽ. 100-ാം വാർഷികാഘോഷ പരിപാടികൾ 21ന് രാവിലെ 9.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എൽ.എ, പരവൂർ നഗരസഭ അദ്ധ്യക്ഷ പി.ശ്രീജ എന്നിവർ പങ്കെടുക്കും. 22ന് രാവിലെ 10ന് പൂർവവിദ്യാർത്ഥി സംഗമവും സ്‌കൂളിലെ മുൻകാല അദ്ധ്യാപക-അനദ്ധ്യാപകരെ ആദരിക്കലും സ്‌കൂൾ വാർഷികവും നടക്കും. ശ്രീനാരായണ ധർമ്മ സംഘം ട്രഷറർ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സ്‌കൂൾ മാനേജർ എസ്.സാജൻ, സമാജം ജോയന്റ് സെക്രട്ടറി
എസ്.അനിൽകുമാർ, സമാജം ഭരണസമിതി അംഗം എസ്.വിജു.എന്നിവർ പങ്കെടുത്തു.