കുണ്ടറ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുണ്ടറ മേഖല സമ്മേളനം കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ ഉദ്ഘാടനം ചെയ്തു. കിഴക്കേക്കല്ലട ഗവ.എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഉപ്പൂട് യൂത്ത് ലീഗ് ലൈബ്രറി പ്രസിഡന്റ് കെ.പി.ജോസ് അദ്ധ്യക്ഷനായി. സംഘാടക സമിതി കൺവീനർ ജെ.കമലാസനൻ സ്വാഗതം പറഞ്ഞു. പരിഷത്ത് കേന്ദ്ര നിർവാഹസമിതി അംഗം ജി.രാജശേഖരൻ ശാസ്ത്രവും ശാസ്ത്രബോധവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. പെരിനാട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി അംഗം ജി.സോമശേഖരൻ പിള്ള, കെ.എസ്.എസ്.പി കുണ്ടറ മേഖല കമ്മിറ്റി അംഗം സുരേഷ് ഇ.എസ്.പേരയം, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ജി.വേലായുധൻ എന്നിവർ സംസാരിച്ചു. ജോൺസൺ എ.അസീസി നന്ദി പറഞ്ഞു.