
കൊല്ലം: ജില്ലാ സഹോദയയിലെ 12 സ്കൂളുകൾ പങ്കെടുത്ത ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ഫുട്ബോൾ ടീം ചാമ്പ്യൻമാരായി. പള്ളിമൺ സിദ്ധാർത്ഥ ഗ്രൗണ്ടിലാണ് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മത്സരങ്ങൾ നടന്നത്. ലൂസേഴ്സ് ഫൈനലിൽ വിജയിച്ച കായംകുളം സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനം നേടി. സിദ്ധാർത്ഥയിലെ ജിഷ്ണു റെജി മികച്ച കളിക്കാരനും അമ്പലംകുന്ന് സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ അഗ്രജ് കുമാർ മികച്ച ഗോൾ കീപ്പറുമായി. വിജയികൾക്ക് സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഗിരീഷ് ബാബു ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.