photo
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരജ്വാല ആർ.അരുൺരാജ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി സമരജ്വാല സംഘടിപ്പിച്ചു. പരിപാടി ആർ.അരുൺ രാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ അൻഷാദ് അദ്ധ്യക്ഷനായി. യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഷഹനാസ് എ.സലാം, ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ബാബു, വെളുത്തമണൽ അസീസ്, സി. ഒ.കണ്ണൻ,അഡ്വ.രാജേഷ് ശിവൻ, വരുൺ ആലപ്പാട്, പ്രശാന്ത് കണ്ണംമ്പള്ളി, റജീന റിയാസ്, ഷാനവാസ്‌,ആസാദ് ഷംഷാദ്,സജയൻ,ഷംനാദ് ഷാജഹാൻ, അരുൺസുഗതൻ, മുഹ്സിൻ തൊടിയൂർ,വിനോദ് പിച്ചിനാട്,മുഹ്സിൻ മേടയിൽ എന്നിവർ സംസാരിച്ചു.