sn-

കൊല്ലം: ദേശിംഗനാട് സഹോദയ സ്കൂൾ കോംപ്ലക്സിന്റെ തൻവി കിഡ്‌സ് ഫെസ്റ്റ് കിഴവൂർ ശ്രീനാരായണ പബ്ലിക് സ്കൂളിൽ അരങ്ങേറി. ഫ്ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ബാലതാരം ബേബി ദിയ റഹ്‌മാൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായി. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.സഹോദയ സെക്രട്ടറിയും വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലുമായ എം.എസ്.സുബാഷ് സ്വാഗതം പറഞ്ഞു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, എക്സിക്യൂട്ടീവ് മെമ്പർ എസ്.കെ.യശോദരൻ, ദേശിംഗനാട് സഹോദയ ട്രഷറർ എ.സീനത്ത് നിസ എന്നിവർ സംസാരിച്ചു. ദേശിംഗനാട് സഹോദയ ജോയിന്റ് സെക്രട്ടറിയും കിഴവൂർ ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഗംഗ രാജൻ നന്ദി പറഞ്ഞു. 12 സ്കൂളുകൾ മാറ്റുരച്ച കിഡ്സ് ഫെസ്റ്റിൽ 6 വേദികളിലായി 34 ഇനങ്ങളിൽ 600ഓളം കുട്ടികൾ പങ്കെടുത്തു.