
പരവൂർ: പരവൂർ ഗവ.എൽ.പി.എസിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ ചേർത്ത സംയുക്ത ഡയറിയായ കുഞ്ഞുകുറിപ്പുകൾ പുസ്തകത്തിന്റെ പ്രകാശനം പരവൂർ നഗരസഭ ചെയർപേഴ്‌സൺ പി.ശ്രീജ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.അംബികയ്ക്ക് നൽകി നിർവഹിച്ചു. വാർഡ് കൗൺസിലർ ആർ.എസ്.സുധീർകുമാർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ഗായത്രി സ്വാഗതം പറഞ്ഞു. കൗൺസിലർ സ്വർണ്ണമ്മ, ബി.ആർ.സി ട്രെയിനർ ലീന, പി.ടി.എ പ്രസിഡന്റ് കോകില, അദ്ധ്യാപികമാരായ സുനിത, ആരതി എന്നിവർ സംസാരിച്ചു.