ns
ഫോട്ടോ: കോട്ടക്കുഴി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ചിന്നമ്മ സുകുമാരന്റെ വിട പറയും കായൽ എന്ന പുസ്തകത്തിന്റെ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാർ നിർവ്വഹിക്കുന്നു.

ശാസ്താംകോട്ട : കോട്ടക്കുഴി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ചിന്നമ്മ സുകുമാരന്റെ "വിട പറയും കായൽ " എന്ന കവിതാ സമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ കവി ഇഞ്ചക്കാട് ബാലചന്ദ്രന് നല്കി പ്രകാശനം ചെയ്തു. കവി എം.സങ് അദ്ധ്യക്ഷനായി. ഡോ. കെ.ബി.ശെൽവമണി പുസ്തകാവതരണവും , ഡോ.സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി . കവിയും എഡിറ്ററുമായ എ.എസ്. ജയശങ്കർ രൂപകൽപ്പന ചെയ്ത കോട്ടക്കുഴി പബ്ലിക്കേഷൻസിന്റെ ലോഗോ സി.കെ.ഗോപി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് കാരുവള്ളിൽ ശശി വിതരണം ചെയ്തു. വി.വി.ജോസ് കല്ലട, ഉഷാലയം ശിവരാജൻ, ഹരി കുറിശേരി ,കെ .രഘു, ആസാദ് ആശീർവാദ് , വൈ.ഷാജഹാൻ, കടപുഴ മാധവൻപിള്ള, എൻ.ശിവാനന്ദൻ, സരസ്വതിയമ്മ, ജോൺ പോൾസ്റ്റെഫ്, ഗീവർഗീസ്, ഡോ. ദിലീപ് ചന്ദ്രൻ, ഗിരീഷ് കാരാളി, അജിത് ചാപ്രായിൽ, എ.കെ.സലീബ്, വിഷ്ണു, ഹനുമൽകുമാർ, സുരേഷ് മാമ്പുഴ, ഉഷ, രഘു, സ്വപ്ന കോട്ടക്കുഴി, അൻവർ പാറപ്പുറം ദിനകർ കോട്ടക്കുഴി, രമേശ് കുന്നപ്പുഴ , ഷാജി ഡെന്നീസ്,ഡോ.പി.മിനി എന്നിവർ സംസാരിച്ചു.

കോട്ടക്കുഴി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ചിന്നമ്മ സുകുമാരന്റെ വിട പറയും കായൽ എന്ന പുസ്തകത്തിന്റെ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കുന്നു