കൊല്ലം: എൻജിനിയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
എൻജിനിയേഴ്സ് (ഐ ട്രിപ്പിൾ ഇ) കേരള ഘടകത്തിന്റെ ചെയർമാനായി പ്രൊഫ. മുഹമ്മദ് കാസിമിനേയും സെക്രട്ടറിയായി ഡോ.കെ. ബിജുവിനെയും തിരഞ്ഞെടുത്തു. പ്രൊഫ. മുഹമ്മദ് കാസിം കൊല്ലം ടി.കെ.എം കോളേജ് ഓഫ് എൻജിനിയറിംഗിൽ നിന്നും വിരമിച്ച അദ്ധ്യാപകനാണ്. കേരള സാങ്കേതിക സർവ്വകലാശാലയിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ഡോ.കെ.ബിജു. ഡോ. ബിജുന കുഞ്ഞ് വൈസ് ചെയർപേഴ്സണായും പ്രൊഫ. എസ്. നന്ദൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.