photo
സംസ്ഥാന ടെന്നികൊയിറ്റ് ചാമ്പ്യൻഷിപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സംസ്ഥാന ടെന്നി കൊയിറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 38 -ാം സംസ്ഥാന ടെന്നികൊയിറ്റ് ചാമ്പ്യൻഷിപ്പ് 2024 ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് സമാപിക്കും.. 14 ജില്ലകളിൽ നിന്ന് ഇരുന്നൂറോളം കായികതാരങ്ങൾ ഈ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ സുഷാ അലക്സ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് റോയി പി.ജോർജ് , സെക്രട്ടറി ശ്യാമ സ്വാമിനാഥൻ , ജില്ലാ സെക്രട്ടറി സന്തോഷ് പി.തോമസ് , സ്കൂൾ അഡ്മിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, എം.എസ്.ഷിബു , മുർഷിദ് ചിങ്ങോലിൽ, സിനോ പി.ബാബു എന്നിവർ സംസാരിച്ചു.