semin-

കൊല്ലം: ഗവർണർ പരിധി വിട്ട് പ്രവർത്തിക്കുകയാണെന്ന് സി.പി.ഐ ദേശീയ എക്സി.അംഗം അഡ്വ. കെ.പ്രകാശ് ബാബു പറഞ്ഞു. സി.പി.ഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണറുടെ അധികാരം പരിധിവിട്ടാൽ കോടതിക്ക് ഇടപെടാമെന്ന് ബിൽക്കീസ് ബാനു കേസിലെ സുപ്രീംകോടതി വിധി വ്യക്തമാക്കുന്നുവെന്നും അതിരുവിട്ട അധികാരം കാട്ടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. സാം കെ.ഡാനിയേൽ അദ്ധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എം.എസ്. താര സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുൻ മന്ത്രി അഡ്വ. കെ. രാജു, ഡോ. ആർ. ലതാദേവി, അഡ്വ. ജി. ലാലു, അഡ്വ. ആർ.സജിലാൽ, ജി.ബാബു, ഹണി ബെഞ്ചമിൻ തുടങ്ങിയവർ പങ്കെടുത്തു.