pocso

കൊല്ലം: ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പോക്സോ നിയമപ്രകാരം പിടിയിൽ. പരവൂർ കലക്കോട് ചക്കവിളയിൽ കളരി വീട്ടിൽ ബിനീഷ്(35) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനായ പ്രതി വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ട്യൂഷൻ സെന്ററിന് സമീപമുള വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാർ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈൽഡ് ലൈൻ മുഖേനെ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്, വിജയകുമാർ, എ.എസ്.ഐ രമേശൻ എസ്.സി.പി.ഒ സലാഹുദീൻ സി.പി.ഒ നെൽസൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.