
കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ കയർ വ്യാപാരി കടപ്പാക്കട മിഠായിക്കാരൻ പുരയിടത്തിൽ പീപ്പിൾസ് നഗർ21 സുനിത മൻസിലിൽ എ. നിസാം (52) മരിച്ചു. കുണ്ടുമൺ പാലത്തിന് സമീപമായിരുന്നു അപകടം. നിസാമിന്റെ ആക്ടിവ സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. കബറടക്കം ഇന്നുച്ചയ്ക്ക് ഒന്നിന് മക്കാനി പള്ളി കബർസ്ഥാനിൽ. ഭാര്യ: സുനിത നിസാം. മക്കൾ: അബു താഹിർ, ആമിന നിസാം. മരുമകൻ: ബിനിൻ.