photo
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ മുട്ടക്കോഴി ഗ്രാമം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി ഗ്രാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീലക്ഷ്മി അദ്ധ്യക്ഷയായി. വെറ്ററിനറി ഡോ. ഗുരുപ്രിയ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.