-day-

കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് സ്‌കൂളിന്റെ 2 ദിവസം നീണ്ടു നിന്ന 34-ാമത് വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം തിരുവനന്തപുരം ഐ.ഐ.എസ്.ടി സയന്റിസ്റ്റ് ഡോ.കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ ചെയർമാൻ ഡോ.ഡി പൊന്നച്ചൻ അദ്ധ്യക്ഷനായി. കലാപരിപാടികളുടെ ഉദ്ഘാടനം ഗായകനും ചലചിത്രനടനുമായ അനിൽ മത്തായി നിർവഹിച്ചു. സ്‌കൂളിൽ പുതുതായി ആരംഭിച്ച ടേബിൾ ടെന്നിസ് കോർട്ട് കേരളാ സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി എ.ലീന ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പൂർവ വിദ്യാർഥികളെ ആദരിച്ചു. കൊല്ലം ബിഷപ് ബെൻസിഗർ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലും പി.ടി.എ പ്രതിനിധിയുമായ ഡോ.അന്നൽ അഞ്ചലിനെ, പി.ടി.എ അംഗം റോയ്സ്റ്റൺ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. അക്കാദമിക എക്‌സലൻസ് അവാർഡും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർഥികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി. ഗുരുവന്ദനവും മാതൃവന്ദനവും കുട്ടികൾ ഡാൻസ് രൂപത്തിൽ സ്റ്റേജിൽ അവതരിപ്പിച്ചു. സ്‌കൂൾ ഹെഡ് ബോയ് സാമുവൽ എ.വിക്‌ടർ, ഡെയ്‌സി ട്രീസാ ബാസ്റ്റ്യൻ, കാർത്തിക് എം രാജ്, സ്‌കൂൾ ഹെഡ് ഗേൾ നന്ദനാ നന്ദകുമാർ എന്നിവ സംസാരിച്ചു.