കടയ്ക്കൽ: ക്ഷീര കർഷകർക്ക് പശു വളർത്തലിന്റെ ശാസ്ത്രീയ അറിവുകൾ പകരുന്ന സംയോജിത സമ്പർക്ക പരിപാടിയായ 'ഡയറി നെക്സ്റ്റ്-പ്രയോഗവും പ്രയോജനവും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ വെച്ച് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ 'പ്രജനനവും ശാസ്ത്രീയ പരിപാലനവും' വിഷയത്തിൽ കെ.എൽ.ഡി.ബി ഡോ.അവിനാഷ് കുമാർ, 'ശാസ്ത്രീയമായ തീറ്റക്രമം' വിഷയത്തിൽ അസിസ്റ്റന്റ് മാനേജർ ക്വാളിറ്റി കേരള ഫീഡ്സ് ലിമിറ്റഡ് ഡോ.അനുരാജ്, 'ഫാം ലൈസൻസിംഗ് രോഗങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും' വിഷയത്തിൽ റിട്ട.ഡെപ്യൂട്ടി ഡയറക്‌ടർ ഡോ.ആർ.വേണുഗോപാൽ, 'വിവിധ പദ്ധതികൾ' വിഷയത്തിൽ ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഗിരിജമ്മ അദ്ധ്യക്ഷയായി. കേരള ഫീഡ്സ് എം.ഡി ഡോ.ബി.ശ്രീകുമാർ, എ.ഡി, കെ.എൽ.ഡി ബോർഡ് ഡോ.ആർ.രാജീവ്,
ജില്ലാ വെറ്ററിനറി ഓഫീസർ ഡോ.എസ്.അനിൽകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ കൊല്ലം ഡോ.പി.ഷൈൻ കുമാർ, ഡി.ഡി ക്ഷീര വികസന വകുപ്പ് കൊല്ലം മഹേഷ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സെക്രട്ടറി ജി.എസ്.പ്രിജിലാൽ നന്ദി പറഞ്ഞു.