സംസ്ഥാനത്ത് രണ്ടാം സ്ഥാനം കൊല്ലം ഡിപ്പോയ്ക്ക്
കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം കൊല്ലം സെൽ നടത്തിയ ക്രിസ്മസ്- പുതുവത്സര ട്രിപ്പുകളിലേക്ക് ആളിരച്ചു കയറിയതോടെ വൻ നേട്ടം. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വിനോദ ബഡ്ജറ്റ് യാത്രകൾ നടത്തിയ ഡിപ്പോകളിൽ രണ്ടാംസ്ഥാനം കൊല്ലത്തിനാണ്. 28 യാത്രകളാണ് ഇക്കാലയളവിൽ ജില്ലയിൽ നിന്ന് ബഡ്ജറ്റ് സെൽ നടത്തിയത്.
തൃശൂർ ജില്ലയാണ് (29) ഒന്നാംസ്ഥാനത്ത്. ജില്ലാ അടിസ്ഥാനത്തിൽ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, ചാത്തന്നൂർ ഡിപ്പോകളിൽ നിന്ന് 58 യാത്രകളാണ് സംഘടിപ്പിച്ചത്. ക്രിസ്മസ് പുതുവത്സര വിനോദയാത്രകളിൽ കൊല്ലം ജില്ലയിൽ നിന്ന് 24.20 ലക്ഷമാണ് കളക്ഷൻ ലഭിച്ചത്. 3000ത്തിലധികം പേർ 16 ദിവസം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് നടത്തിയ സർവീസിന്റെ ഭാഗമായി. ഡിസംബർ 17 മുതൽ ജനുവരി രണ്ട് വരെയാണ് അവധിക്കാല യാത്രകൾ. കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചത്. ഗവിയിലേക്കാണ് ഏറ്റവും കൂടുതൽ യാത്രകൾ നടത്തിയത്, എട്ട് ട്രിപ്പുകൾ. സൂപ്പർ ഡീലക്‌സ്, സെമി സ്ലീപ്പർ ബസുകൾ, ഫാസ്റ്റ് പാസഞ്ചർ ബസുകൾ എന്നിവയിലായിരുന്നു യാത്രകൾ. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, ചാത്തന്നൂർ ഡിപ്പോകളിൽ നിന്നാണ് ട്രിപ്പുകൾ സംഘടിപ്പിച്ചത്.
2021 ലെ കേരളപ്പിറവി ദിനത്തിലാണ് കെ.എസ്. ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ചത്. 600 രൂപ മുതലാണ് ബഡ്ജറ്റ് ടൂറിസത്തിന്റെ പാക്കേജ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 427 ടൂർ പാക്കേജുകളുണ്ട്.
കൂടുതലും മറുനാട്ടുകാർ
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് യാത്രികരിൽ ഏറെയും. ബംഗളുരു, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേരെത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. കെ.എസ്. ആർ.ടി.സി യാത്രയിൽ ലഭിക്കുന്ന ഗൈഡിന്റെ സഹായം, സുരക്ഷിതത്വം, ഹോട്ടലുകളിലെ താമസ സൗകര്യം, മികച്ച ഭക്ഷണം എന്നിവയാണ് പ്രധാന ആകർഷണം.
ഡിപ്പോകളും ട്രിപ്പുകളും
കൊല്ലം ഡിപ്പോ
ഗവി - 8
റോസ്‌മല - 3
പൊന്മുടി -2
രാമക്കൽ മേട് -2
കോന്നി - 1
ആഴിമല - 1
വാഗമൺ -2
തിരുവനന്തപുരം ദർശൻ -1
അമ്പനാട് - 3
തിരുവൈരാണിക്കുളം -3
മുന്നാർ -1
അയ്യപ്പ ക്ഷേത്രങ്ങൾ - 1
ആകെ: 28
...............................
കൊട്ടാരക്കര ഡിപ്പോ
ഗവി-5
തിരുവൈരാണിക്കുളം- 4
റോസ് മല - 1
മാമലക്കണ്ടം -1
രാമക്കൽ മേട് -1
വയനാട് - 1
മൂകാംബിക-1
ആകെ:14
................................
കരുനാഗപ്പള്ളി ഡിപ്പോ
ഗവി - 2
പമ്പ -1
തിരുവൈരാണിക്കുളം -3
അടവി -1
ആകെ: 7
.................................
പുനലൂർ ഡിപ്പോ
പമ്പ - 2
എരുമേലി - 4
മൂന്നാർ - 1
ആകെ: 7
.......................................
ചാത്തന്നൂർ ഡിപ്പോ
തിരുവൈരാണിക്കുളം: 2
ആകെ ട്രിപ്പുകൾ: 58