vilavu

പെരിനാട്: സർക്കാരിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാല നടത്തിവരുന്ന ഗ്രന്ഥശാലയും കൃഷിയിലേയ്ക്ക് പദ്ധതിയുടെ മൂന്നാം ഘട്ട മരച്ചീനി വിളവെടുപ്പ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശനും ആദ്യവിൽപ്പന ഡിവിഷൻ കൗൺസിലർ ഗിരിജ സന്തോഷും നിർവഹിച്ചു. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിൽപ്പന നടത്തിയത്. ഗ്രന്ഥശാല വൈസ് പ്രസിഡന്റും കൃഷി കൺവീനറുമായ എസ്.രഘുനാഥൻ പിള്ളയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.