 
എഴുകോൺ : കൊല്ലം നെഹ്റു യുവ കേന്ദ്ര, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, കരീപ്ര തളവൂർകോണം സെന്റർ ഒഫ് മാസ് ആർട്സ് എന്നിവ ചേർന്ന് യൂത്ത് അവയർനസ് ക്യാമ്പ് നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ ഉദ്ഘാടനം ചെയ്തു.
സി.എം.എ പ്രസിഡന്റ് അനൂപ് കെ.രാജ് അദ്ധ്യക്ഷനായി. തളവൂർക്കോണം വാർഡ് മെമ്പർ പി. എസ്.പ്രശോഭ മുഖ്യപ്രഭാഷണം നടത്തി. ജെ.വിജയകുമാർ, ശിവപ്രസാദ്, റിൻസി വർഗീസ് എന്നിവർ സംസാരിച്ചു. മൊബൈൽ ഇന്റർനെറ്റ് ദുരുപയോഗത്തെക്കുറിച്ച് കൊല്ലം ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സി.എസ്.ബിനു ലഹരി വിരുദ്ധതയെ കുറിച്ച് പ്രിവന്റീവ് എക്സൈസ് ഓഫീസർ ടി.വിഷ്ണുരാജും വ്യക്തിത്വ വികാസത്തെക്കുറിച്ച് അഡ്വ.ജെ. ശ്രീകുമാർ കൊട്ടാരക്കരയും ക്ലാസെടുത്തു. യുവതീ യുവാക്കളുടെ വ്യക്തിത്വ വികസനം, മൊബൈൽ ഇന്റർനെറ്റ് ദുരുപയോഗം തടയൽ, ലഹരി വിരുദ്ധത വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഏകദിന യുവജന കാമ്പയിൻ സംഘടിപ്പിച്ചത്.