കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വിവിധ കോഴ്സുകൾക്ക് എൻ.ബി.എ അംഗീകാരം. സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകൾക്കാണ് അംഗീകാരം ലഭിച്ചത്.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നിഷ്കർഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന അംഗീകാരമാണ് എൻ.ബി.എ അക്രെഡിറ്റേഷൻ.
എൻജി. വിദ്യാഭ്യാസത്തോടൊപ്പം വ്യവസായ പരിശീലനം സാദ്ധ്യമാക്കുന്നതിന് വിദ്യാർത്ഥികൾക്ക് ആഡ് ഓൺ പ്രോഗ്രാമുകൾ, റിയൽ ടൈം പ്രൊജക്ടുകൾ, സോഫ്ടി സ്കിൽ ഡെവലപ്പ്മെന്റ് തുടങ്ങിയ പ്രവർത്തനങ്ങളും കോളേജിൽ നടന്നുവരുന്നു. താഴെത്തട്ടിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജർമ്മൻ ഭാഷാ പരിജ്ഞാനവും നൽകുന്നുണ്ട്. മികച്ച കരിയർ വാർത്തെടുക്കുന്നതിന് ടി.യു.വി റെയിൻലാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ജർമ്മൻ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതായി കോളേജ് പ്രിൻസിപ്പാൾ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ പറഞ്ഞു.
കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ.അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ ഡോ. എൻ.കെ.മുഹമ്മദ് സാജിദ്, ജോ.കൺവീനർ പ്രൊഫ. ജിതിൻ ജേക്കബ്, വിവിധ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളായ ഡോ. എം.നസീർ, ഡോ. ശ്യാം മോഹൻ, ഡോ. പി.ശ്രീജ, എൻ.ബി.എ കോ ഓഡിനേറ്റർമാരായ പ്രൊഫ. എ.അഞ്ജലി, പ്രൊഫ. രാഖി ദാസ്, പ്രൊഫ. ലക്ഷ്മി വിക്രമൻ, പി.ടി.എ പാട്രൺ എ.സുന്ദരേശൻ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് എൻ.ബി.എ അക്രഡിറ്റേഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.
അംഗീകൃത എൻജി. പ്രോഗ്രാമുകളിൽ നിന്നുള്ള ബിരുദധാരികളെ അന്താരാഷ്ട്ര തലത്തിൽ വിവിധ തൊഴിലുകൾക്കും ഉപരിപഠനത്തിനും പ്രാപ്തമാക്കുന്നതിന് എൻ.ബി.എ അംഗീകാരം മുതൽക്കൂട്ടാകും.
ഡോ. എസ്.ബസന്ത്
കോളേജ് ചെയർമാൻ
എൻജിനിയറിംഗ് 4.0 അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് യു.കെ.എഫിനെ എൻ.ബി.എ അംഗീകാരത്തിന് അർഹമാക്കിയത്.
അമൃത പ്രശോബ്
കോളേജ് ഡയറക്ടർ
വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് പരിശീലനം നൽകുന്നതും വിവിധ വിഭാഗങ്ങളിലെ വ്യത്യസ്ത സംഭാവനകളും എൻ.ബി.എ അംഗീകാരം നേടിയെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
പ്രൊഫ. ജിബി വർഗീസ്
കോളേജ് എക്സി. ഡയറക്ടർ