പുനലൂർ: ശബരിഗിരി സ്കൂളിന്റെ 30ാമത് വാർഷികാഘോഷം "റെമിനിസെൻസ്" എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമൻ ഡോ.വി.കെ.ജയകുമാർ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, സിവിൽ സർവീസ് ട്രെയിനർ മഹേഷ് കുമാർ, അനീഷ് കെ.അയിലറ, സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രിൻസിപ്പൽ എം.ആർ.രശ്മി തുടങ്ങിയവർ സംസാരിച്ചു.സിനിമ,സീരിയൽ നടൻ ഋഷി എസ്.കുമാർ, ശില്പി അജിത്ത് പുനലൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.