 
കുളത്തൂപ്പുഴ : കടമാൻകോട് ഗവ. ട്രൈബൽ എൽ.പി.എസിന്റെ പുതിയ കെട്ടിട നിർമ്മിതിക്കായി എം. പിയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. നിലവിലെ സ്കൂൾ കെട്ടിടത്തിന് പുറകിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സ്കൂൾ അങ്കണത്തിൽ ചേർന്ന കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ഒപ്പം പ്രദേശത്ത് കലാകായിക സാംസ്കാരിക രംഗത്തുള്ളവർക്ക് ഹൈറേഞ്ച് ക്ലബ്ബിന് വേണ്ടി കെട്ടിടം സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് അംഗങ്ങളായ സാബു എബ്രഹാം, ജോസഫ്,ഊരുമൂപ്പൻ അപ്പുക്കുട്ടൻകാണി, എച്ച്.എം ശ്രീലത ദേവി, പി.ടി.എ പ്രസിഡന്റ് ശ്രീലത തുടങ്ങിയവർ സംസാരിച്ചു.