azees

കണ്ണനല്ലൂർ: കശുഅണ്ടി മേഖലയിലെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കി തൊഴിലാളികളുടെ കൂലിവർദ്ധന ഉടൻ നടപ്പാക്കണമെന്ന് യു.ടി.യു.സി അഖിലേന്ത്യാ പ്രസിഡന്റ് എ.എ.അസീസ് ആവശ്യപ്പെട്ടു. കശുഅണ്ടി തൊഴിലാളി നേതാവായിരുന്ന കെ.ശാന്തകുമാറിന്റെ ഒന്നാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.പി തൃക്കോവിൽവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.ഗോപിനാഥൻപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജി.വേണുഗോപാൽ അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ടി.സി.വിജയൻ, കാഷ്യൂ നട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി.ഡി.ആനന്ദ്, മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ സമദ്, ഐ.ഐസക്, പി.ഉഷർ, സേതുനാഥ്, ആനി ബാബുക്കുട്ടി, ബിജു ലക്ഷ്മീകാന്തൻ എന്നിവർ സംസാരിച്ചു. കുടുംബസഹായ ഫണ്ട് എ.എ.അസീസ് കൈമാറി. പ്രദീപ് കണ്ണനല്ലൂർ, അലിയാരുകുട്ടി, വഹാബ്, മിനീഷ്യസ് ബർണാഡ്, ശാന്തകുമാറിന്റെ പിതാവ് കുഞ്ഞുകൃഷ്ണൻ മാഷ്, ഭാര്യ ആശ തുടങ്ങിയവർ പങ്കെടുത്തു.