പുനലൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് തെന്മല, ഇടമൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുറ്റവിചാരണ ജാഥ നടന്നു. ചെറുകടവിൽ നിന്ന് ആരംഭിച്ച ജാഥ ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ജാഥ ഇടമൺ സത്രം ജംഗ്ഷനിൽ സമാപിച്ചു. ഐ.എൻ.ടി,യു.സി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഇടമൺ മണ്ഡലം പ്രസിഡന്റ് ചിറ്റാലംകോട് മോഹനൻ അദ്ധ്യക്ഷനായി. ജാഥ ക്യാപ്ടനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജാഥ മാനേജർ അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ,ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, മണ്ഡലം സെക്രട്ടറി സനിൽ സോമരാജൻ,തെന്മല പഞ്ചയത്ത് സി.ഡി.എസ്.ചെയർപേഴ്സൺ വത്സലാ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ആർ.ഷീബ, ഷൈനി, ജിജ.എം.രാജ്, ഗിരീഷ്കുമാർ, അശ്വതി, ബേബി ജസ്റ്റിൻ, ജോസഫ് തോമസ്, ചാക്കോ, അശോകൻ തുടങ്ങിയവർ സംസാരിച്ചു.