photo
പിറവന്തൂർ വിവേകോദയം ട്രസ്റ്റിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവേകാനന്ദ വിചാരണ സദസ് ഡോ.രാജീവ് ഇരിങ്ങാലക്കുട ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം:പിറവന്തൂർ വിവേകോദയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവേകാനന്ദ വിചാരണ സദസ് സംഘടിപ്പിച്ചു. ചരിത്രകാരനും ഗവേഷകനുമായ ഡോ.രാജീവ് സദസ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി അലിമുക്ക് രതീഷ് അദ്ധ്യക്ഷനായി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ആരോമലുണ്ണി,ഗിരീഷ്മോഹൻ,പിറവന്തൂർ പ്രകാശ്, ബബുൽദേവ്, രാജീവ് പുനലൂർ, വിഷ്ണു ചന്ദ്രശേഖരൻ, അഡ്വ.രഘുനാഥ് കമുകുംചേരി,സംഗീത്.എസ്.നാഥ്, ലക്ഷ്മി പ്രഭ, മണിയമ്മ, സുനിൽ,വിഷ്ണുനശിവൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.