കൊട്ടാരക്കര: കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഡോക്യുമെന്ററി - ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് സമാപനമായി. സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡുകൾ വിതരണം ചെയ്തു. ഷാജി എൻ.കരുൺ മുഖ്യ അതിഥിയായി. സംഘാടക സമിതി ചെയർമാൻ കെ.അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, പല്ലിശേരി, സി.മുരളീധരൻ പിള്ള, ആർ.ശിവകുമാർ, പി.കെ.ജോൺസൺ, എ.എസ്.ഷാജി, കെ.എസ്.ഇന്ദുശേഖരൻ നായർ, അശ്വിനികുമാർ എന്നിവർ സംസാരിച്ചു. ജി.സ്വരാജ്, സംവിധായകരായ ആർ.ശരത്, വിജയകൃഷ്ണൻ, രഞ്ജിലാൽ ദാമോദർ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. അത്തർ(മികച്ച ഷോർട് ഫിലിം), ഷമാസ് ജംഷീർ(ഓളാട- മികച്ച സംവിധായകൻ), അമൃതഭുവൻ(തെളിവെയിൽ- മികച്ച തിരക്കഥ), രാജീവ് വിജയ്, രാകേഷ്(ഛായാഗ്രാഹകൻ), വിനീഷ് പെരുമ്പള്ളി(മികച്ച നടൻ), നീന കുറുപ്പ്(മികച്ച നടി), അമൃത വിജയ്(ഓളാട- സ്പെഷ്യൽ ജൂറി അവാർഡ്), ഒരു സ്വർണ നാണയത്തിന്റെ കഥ(മികച്ച ഡോക്യുമെന്ററി) എന്നിവക്കാണ് അവാർഡുകൾ നൽകിയത്. കാഷ് അവാർഡും ശില്പവും സർട്ടിഫിക്കറ്റുകളും നൽകി.