kkk
ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ 72-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ.നജീബത്ത്‌ ഉദ്‌ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ 72-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കാർഷികോത്സവത്തിന് തുടക്കമായി. കാർഷികോത്സവത്തിന്റെ ഭാഗമായി കർഷകർക്കായി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ.നജീബത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. കാർഡ് ബാങ്ക് കൊട്ടാരക്കര പ്രസിഡന്റ് കൊല്ലായിൽ സുരേഷ് യോഗത്തിന് അദ്ധ്യക്ഷനായി. നബാർഡ് ഡി.ഡി.എം ടി.കെ.പ്രേംകുമാർ, അരവിന്ദ് കെ ദേവസ്യ എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കാർഷിക ധനസഹായ പദ്ധതികൾ എന്ന വിഷയത്തിൽ കൃഷി ഓഫീസർ പ്രോമോദ് മാധവൻ ക്ലാസ് നയിച്ചു. കാർഷിക സെമിനാറിൽ മികച്ച കർഷകരെ ആദരിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ദിനേശ് കുമാർ, ഇട്ടിവ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബി.ബൈജു, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.വി.മിഥുൻ, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൽഹമീദ്, തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ.സി.അനിൽ, വൈസ് പ്രസിഡന്റ് ബി.ആർ.അജിരാജ്, ഇട്ടിവ കൃഷി ഓഫീസർ സുമി, കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ബോർഡ് അംഗങ്ങൾ, സന്മാർഗ്ഗദായിനി സ്വാശ്രയ സംഘം പ്രസിഡന്റ് ജെ.സുനിൽദത്ത് തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥശാല കർഷകവേദി ചെയർമാൻ വി. ഈസുകുഞ്ഞ് സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല ഭരണസമിതി അംഗം വി.ഷർമിള നന്ദി പറഞ്ഞു.