തൊടിയൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കല്ലേലിഭാഗം യൂണിറ്റ് വാർഷികം അമർജവാൻ നഗറിൽ (എസ്.എൻ.ടി.ടി.ഐ, കല്ലേലിഭാഗം) നടന്നു. വി.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സതീഷ് ചന്ദ്രൻ സമ്മേളനം ഉദ്ഘാനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വാസുദേവൻ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ജെ.ബാബു സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി കെ.ആർ.രാഗേഷ് അനുസ്മരണ പ്രഭാഷണം നടത്തി. സംഘടനയിലെ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെ താലൂക്ക് പ്രസിഡന്റ് കേണൽ ഡി.ശശികുമാറും മുതിർന്ന സൈനികരെ സെക്രട്ടറി എൻ.ജനാർദ്ദനൻ പിള്ളയും മുതിർന്ന വീർനാരികളെ മഹിളാ വിംഗ് ജില്ലാ പ്രസിഡന്റ് ജയശ്രീ ദിനമണിയും ആദരിച്ചു. പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാര ജേതാവ് ജയചന്ദ്രൻ തൊടിയൂരിനെയും ചടങ്ങിൽ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ജെ.ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.കെ.സുബൈർ കണക്കും അവതരിപ്പിച്ചു. മഹിളാ വിംഗിന്റെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ബിന്ദു ദശപുത്രനും കണക്ക് ട്രഷറർ ലീലാമ്മ രവീന്ദ്രൻ പിള്ളയും അവതരിപ്പിച്ചു. പ്രീതാ രാഗേഷ് നന്ദി പറഞ്ഞു. കെ.വാസുദേവൻ, വി.ഗോപാലകൃഷ്ണൻ (രക്ഷാധികാരികൾ),ജെ.ബാബു (പ്രസിഡന്റ്), പി.കെ.രവീന്ദ്രൻ പിള്ള (വൈസ് പ്രസിഡന്റ്), ജഗൽ കുമാർ (സെക്രട്ടറി), കെ.ആർ.രാഗേഷ്
(ജോ.സെക്രട്ടറി), എം.കെ.സുബൈർ കുട്ടി (ട്രഷറർ), മണികണ്ഠൻ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ യൂണിറ്റ് ഭാരവാഹികളായും പ്രീതാ രാഗേഷ് പ്രസിഡന്റ്), ബിന്ദു
ദശപുത്രൻ (വൈസ് പ്രസിഡന്റ്), ലീനാ മണികണ്ഠൻ (സെക്രട്ടറി), ഷീജാ പ്രസന്നൻ (ജോ. സെക്രട്ടറി), ബേബി (ട്രഷറർ), സുജാ സന്തോഷ് (ഓർഗനൈ സിംഗ് സെക്രട്ടറി) എന്നിവരെ മഹിളവിംഗ് ഭാരവാഹികളായും തിരഞ്ഞെടുത്തു.