kkk
തച്ചോണം ഏലായിൽ തൊഴിലുറപ്പ് തൊഴി ലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എസ്. രാജേന്ദ്രൻ വിത്ത് വിതയ്ക്കുന്നു

കടയ്ക്കൽ: കുമ്മിൾ പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന നെൽപ്പാടങ്ങളെ വിളവ് കൊയ്യുന്ന നിലങ്ങളാക്കി മാറ്റാനും കർഷകരെ തിരികെ കൃഷിയിടങ്ങളിലെത്തിക്കാനും തൊഴിലുറപ്പ് തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി കൃഷിലാഭകരമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള കൃഷിയിറക്കലിന് തുടക്കമായി. ത ച്ചോണം ഏലായിൽ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എസ്.രാജേന്ദ്രൻ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്
പി. രജിതകുമാരി സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാ
ധരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെ.നജീബത്ത്, സി.പി.എം ഏരിയാ സെക്രട്ടറി എം.നസീർ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.രാധിക, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. കൃഷ്ണ പിള്ള, ആർ.ബീന,കെ. റസീന,പഞ്ചായത്തംഗങ്ങളായ രജികുമാരി, എ.എം. ഇർഷാദ്, സി.പി .എം ലോക്കൽ സെക്രട്ടറി എ.കെ. സൈഫുദീൻ,ഷാജു, കെ.ആർ.സതീഷ്
തുടങ്ങിയവർ സംസാരിച്ചു