കൊല്ലം : മലയാള സിനിമാ ചരിത്രം ഇതിവൃത്തമാക്കി കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിന്റെ 22-ാം വാർഷികാഘോഷം അരങ്ങേറി. എവർഗ്രീൻ മോളിവുഡ് 2024 എന്ന പേരിലുള്ള ഈ വാർഷികാഘോഷം തുടക്കത്തിലുള്ള മലയാള സിനിമ മുതൽ ഏറ്റവും പുതിയ മലയാള സിനിമ വരെ ഉൾപ്പെടുത്തിയാണ് ചെയ്തത്. വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പ്രിൻസിപ്പൽ ഹീര സലിം നാരായണൻ സ്വാഗതം പറഞ്ഞു. ചെയർമാൻ പി.സുന്ദരൻ ഉദ്ഘാടനം ചെയ്‌തു. ഏറ്റുവായിക്കോട് വാർഡ് മെമ്പർ ടി.എസ്.ഓമനക്കുട്ടനും കരിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻപിള്ളയും സമ്മാനദാനം നിർവഹിച്ചു. രസകരമായ സ്കിറ്റും പാട്ടും നൃത്തവും എല്ലാം ഉൾക്കൊണ്ടുകൊണ്ട് ഒരു ചെറിയ സിനിമ രൂപേണയാണ് ഇത് രൂപകല്പന ചെയ്തിരുന്നത് .