തൊടിയൂർ: തഴവ ശ്രീ മഹാദേവ ദേശായി ഗ്രന്ഥശാലയുടെ 79-ാം വാർഷികാഘോഷമായ 'ദേശായി അക്ഷരോത്സവം' ഇന്നും നാളെയും തഴവാ എ.വി.എച്ച്.എസ് ജംഗ്ഷനിലെ ദേശായി അങ്കണത്തിൽ നടക്കും.
ഇന്ന് വൈകിട്ട് 4 ന് ചേരുന്ന പൊതുസമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും .
80-ാമത് വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിക്കും.
സ്വാഗത സംഘം ചെയർമാൻ പോണാൽ നന്ദകുമാർ അദ്ധ്യക്ഷനാകും. സ്വാഗത സംഘം കൺവീനർ ബിന്ദു വിജയകുമാർ സ്വാഗതം പറയും.
കവി ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ
വിദ്യാർത്ഥികളെ അനുമോദിക്കും. അശോക് കുമാർ ഇല്ലിക്കുളം നന്ദി പറയും.
വൈകിട്ട് 7ന് തഴവ എ.വി.ജി.എച്ച്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കരുനാഗപ്പള്ളി സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ 'പെൺചിരാത്' നാടകം അവതരിപ്പിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി അമലയുടെ 'ശാന്തം' നാടകം അരങ്ങേറും. നാളെ വൈകിട്ട് 4 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കൈതവനത്തറ ശങ്കരൻ കുട്ടി അദ്ധ്യക്ഷനാകും. സെക്രട്ടറി പി.ജി.സുനിൽകുമാർ സ്വാഗതം പറയും. കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി.കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി.ശിവൻ പ്രതിഭകളെ ആദരിക്കും. സീരിയൽ സിനിമ താരം മുൻഷി രഞ്ജിത്ത് അതിഥിയായി പങ്കെടുക്കും. 7 മുതൽ നാടകവും രാത്രി 9 ന് 'ദി ബ്രേക്കിംഗ് ന്യൂസ് ' എന്ന ഷോട്ട് ഫിലിമിന്റെ പ്രദർശനവും നടക്കും.ഫിലിം പ്രദർശനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.കെ.ഷിജുകുമാർ നന്ദി പറയും. രാത്രി 9.30 മുതൽ നാടകം.