
കരുനാഗപ്പള്ളി: കോൺഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സിന്റെ നേതൃത്വത്തിൽ ചവറ ഐ.ആർ.ഇ.എല്ലിന്റെ സഹായത്തോടെ സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂക്കുംപുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദഗ്ദ്ധരായ ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. സി.ഇ.പി.പിയുടെ ഓഫീസിൽ വച്ചു നടന്ന ക്യാമ്പിൽ പ്രസിഡന്റ് പി.സതീശന്റെ അദ്ധ്യക്ഷനായി. ചവറ ഐ.ആർ.ഇ.എൽ ഡെപ്യൂട്ടി മാനേജർ അജി മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.ആർ.ഇ.എൽ അസി.മാനേജർ ഋഷികേശ്, എസ്.ബി.വി.എ കരയോഗം പ്രസിഡന്റ് എം.വത്സലൻ, പഞ്ചായത്ത് മെമ്പർ ഹജിത, ഗംഗാദേവി, ബേബി, ബിജി ബാനർജി, ബിനീഷ്, ലീലാകൃഷ്ണൻ, സുബീഷ് എന്നിവർ സംസാരിച്ചു. റിട്ട.മെഡിക്കൽ ഓഫീസർ ഡോ.ശശികുമാർ ക്യാമ്പ് വിശദീകരിച്ചു. സി.ഇ.പി.പി സെക്രട്ടറി സോഹൻലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗിമിജ കൃ നന്ദിയും പറഞ്ഞു.