കരുനാഗപ്പള്ളി: വള്ളികുന്നം കന്നിമേൽ ആയിക്കോമത്ത് ശ്രീ ഭദ്രകാളീ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 19ന് സമാപിക്കും. ഇന്ന് ദേവീഭാഗവത പാരായണം, പ്രാസാദ ശുദ്ധിപൂജ, ദീപാരാധന, തിരുവാതിര. നാളെ പുലർച്ചെ ഗണപതിഹോമം, പുനപ്രതിഷാഠാ വാർഷിക കലശാഭിഷേകം, നൂറും പാലും, വൈകിട്ട് എതിരേൽപ്പും ഘോഷയാത്രയും. 18 ന് രാത്രി 8 മണി മുതൽ നാടൻപാട്ടും നാടൻകലകളും. 19 ന് പുല‌ച്ചെ ഗണപതിഹോമം, ദേവീഭാഗവതപാരായണം, രാവിലെ 7.30 ന് പൊങ്കാല, ക്ഷേത്രം തന്ത്രി ഹരി നമ്പൂതിരി ഭദ്രദീപം തെളിക്കും, വൈകിട്ട് 3 മുതൽ ഉത്സവ ഘോഷയാത്രയും കെട്ടുത്സവവും, രാതി 8 ന് ദീപാരാധന, , കളമെഴുത്തും പാട്ടും, മുടിപേച്ച്, വലിയഗുരുസി.