
കരുനാഗപ്പള്ളി: അമ്മമനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയകാവ് നെഞ്ച് രോഗ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം ജമാലുദ്ദീൻ വിതരണം ചെയ്തു. അമ്മ മനസ്സ് ചെയർപേഴ്സൺ ശ്രീകല ക്ലാപ്പന അദ്ധ്യക്ഷയായി. ചടങ്ങിൽ ജനറൽ കൺവീനർ മായ ഉദയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.നഹാസ്, രക്ഷാധികാരികളായ ബീന ജോൺസൺ, രാധാമണി , മാരിയത്ത്,ശകുന്തള അമ്മ വീട്, രമാ ഗോപാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ വിജയലക്ഷ്മി ഓച്ചിറ, ഗീത , സുനി , നദീറ കാട്ടിൽ, ശാലിനി ക്ലാപ്പന, നബീസത്ത്, രാധ മണപ്പള്ളി, ലേഖ , സോണി ക്ലാപ്പന പ്രസന്നകുമാരി, ദിവ്യ,പ്രസന്ന, ടിനി ക്ലാപ്പന, സിസിലി ക്ലാപ്പന, ദിവ്യ ക്ലാപ്പന എന്നിവർ സംസാരിച്ചു.