അഞ്ചൽ: കുറവന്തേരി കുമാരനാശാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ നൂറാമത് വാർഷിക അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. വൈകിട്ട് 5ന് ലൈബ്രറി ഹാളിൽ നടക്കുന്ന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പി.കെ. ഷിബു അദ്ധ്യക്ഷനാകും. 'ആശാൻ സ്നേഹഗായകൻ'എന്ന വിഷയത്തിൽ പ്രതീപ് കണ്ണങ്കോട് മുഖ്യപ്രഭാഷണം നടത്തും. കവി അഞ്ചൽ ദേവരാജൻ ആശാൻ കവിതകൾ അവതരിപ്പിക്കും. ബാബു തടത്തിലിന്റെ പുതിയ നോവൽ 'ഇനി ജ്യോത്സനമേരി ഉറങ്ങട്ടെ' എന്ന പുസ്തകത്തെ പറ്റി നടക്കുന്ന ചർച്ച സജീവ് പാങ്ങലംകാട്ടിൽ നയിക്കും. അഞ്ചൽ രാധാകൃഷ്ണൻനായർ, എ. രാജശേഖരപിള്ള, പ്രകാശ് വള്ളിപച്ചയിൽ ആർ. ദേവരാജൻ, എസ്. രാധാമണി എന്നിവർ സംസാരിക്കും. ലൈബ്രറി സെക്രട്ടറി വി. ഉദയഭാനു സ്വാഗതവും പ്രസന്നകുമാരി നന്ദിയും പറയും.