കുളത്തുപ്പുഴ : ശ്രീ ബാലശാസ്ത ക്ഷേത്രത്തിൽസമൂഹ അന്നദാനം സംഘടിപ്പിച്ചു. മണ്ഡലകാലത്തോടനു
നാട്ടുകാരുടെ വിഭവ വിളകൾ ക്ഷേത്രത്തിൽ സമർപ്പിച്ചാണ് പൊതു അന്നദാനമായ കഞ്ഞിസദ്യ നടത്തിവരുന്നത്. ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ശ്രമദാനമായി നടത്തിയ ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ശംഭുപോറ്റി കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി അംഗം പി.കെ.സന്തോഷ് കുമാർ, ബിജീഷ്, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ പ്രവീൺ, പി.ജയകൃഷ്ണൻ, മുരളീധരൻ, ബിജു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.