കരുനാഗപ്പള്ളി: കർഷക തൊഴിലാളികൾക്കുള്ള ക്ഷേമ നിധി പെൻഷൻ ഉപാധി രഹിതമായി നൽകണമെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ തൊടിയൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മാലുമേൽ നടന്ന സമേളനം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ. ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. കണ്ണൻ അദ്ധ്യക്ഷനായി. ബി.കെ.എം.യു കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ.രവി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ശ്രീധരൻപിള്ള, തൊടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പാട്ടക്കണ്ടത്തിൽ നാസർ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ (പ്രസിഡന്റ്), യൂനിസ് കുഞ്ഞ് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.