link-road

കൊല്ലം: നിർമ്മാണം പൂർത്തിയായ ലിങ്ക് റോഡ് പാലം തുറന്നുനൽകാത്തതിലും നാലാംഘട്ടത്തിന്റെ നിർമ്മാണം ആരംഭിക്കാത്തതിനുമെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തേങ്ങയുടച്ച് പ്രതിഷേധിച്ചു. നൂറ് കോടിയിലേറെ ചെലവഴിച്ച് നിർമ്മിച്ച ലിങ്ക് റോഡ് പാലം തുറന്നു നൽകാത്ത എം.എൽ.എയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ശരത് മോഹൻ, അസൈൻ പള്ളിമുക്ക്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, നിഷാദ് അസീസ്‌, ഷെമീർ ചാത്തിനാംകുളം, ഹർഷാദ് മുതിരപറമ്പ്, നസ്മൽ കലതിക്കാട്, രമേശ് കടപ്പാക്കട, അഭിഷേക് ഗോപൻ, ഷിബു കടവൂർ, അഫ്‌സൽ റഹിം തുടങ്ങിയവർ സംസാരിച്ചു.